Monday 20 November 2017

പെരുന്തച്ചൻ ഒറ്റ രാത്രികൊണ്ട് നിർമ്മി‌ച്ച ഹരികന്യക ക്ഷേ‌ത്രം | Ariyannur Harikanyaka Temple






 കൂടുതൽ വീഡിയോകൾ കാണാൻ ക്ലിക്ക് ചെയ്യുക

ഉത്സവത്തിന്  തലയെടുപ്പോടെ എഴുന്നെള്ളിക്കുന്ന കൊമ്പൻമാരേക്കുറിച്ച് മാത്രമെ നമ്മൾ കേ‌ട്ടിട്ടുണ്ടാകു. എന്നാൾ ഉത്സവ‌ത്തിന് പിടിയാനകളെ എഴുന്നള്ളിക്കുന്ന ഒരു ക്ഷേത്രമുണ്ട് നമ്മുടെ കേരളത്തിൽ. ഗുരുവായൂരിനടുത്തുള്ള അരിയന്നൂരിലെ ഹരികന്യക ക്ഷേത്രമാണ് ആ ക്ഷേത്രം. ഇതുമാത്രമല്ല ഹരികന്യക ക്ഷേത്രത്തിന്റെ പ്രത്യേകതകൾ.  മറ്റു ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കലിൽ വിളക്ക് പിടിക്കുന്നത് പുരുക്ഷന്മാരാണ് എന്നാൽ ഈ ക്ഷേത്രത്തിൽ സ്ത്രീകളാണ് വിളക്ക് പിടിക്കുന്നത്.

മഹാവിഷ്ണുവിന്റെ മോഹിനി രൂപമുള്ള ഹരികന്യക ‌പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണ് ഗുരുവായൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയായി അരിയന്നൂരിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം. പറയി‌പ്പെറ്റ പന്തീരുകുലത്തിലെ ഉളിയന്നൂർ പെരുന്തച്ചൻ ഒറ്റ രാത്രികൊണ്ട് നിർമ്മിച്ചതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം.  പണി തീ‌ർന്ന് കഴിഞ്ഞപ്പോൾ ക്ഷേത്രത്തിന് ഒരു കോട്ടമുള്ളതായി പെരുന്തച്ചൻ കണ്ടത്രേ . തുടർന്ന് അദ്ദേഹം ഉളിവ‌ച്ച് ക്ഷേത്രത്തിന്റെ കോട്ടം പരിഹരിച്ചെന്നാണ് കഥ. പെരുന്ത‌ച്ചന്റേതെന്ന് പറയ‌പ്പെടുന്ന ഉളി ക്ഷേത്രത്തിന്റെ ശ്രീ കോവിലിൽ കാണാം.

ഏകദേശം രണ്ടായിരം വർഷം പഴക്കമുള്ളതാണ് ഈ ക്ഷേ‌ത്രം എന്നാണ് പറയ‌പ്പെടുന്നത്.  ഹരികന്യകപുരം എന്നായിരുന്നു ‌പണ്ടുകാലത്ത് അരിയന്നൂർ അറിയ‌പ്പെട്ടിരുന്നത്. ഹരികന്യകാപുരം ലോപിച്ചാണ് അരിയന്നൂർ എന്ന സ്ഥല‌പ്പേരുണ്ടായത്. വിഷ്ണുവിനെ കന്യകയായി പ്രതിഷ്ഠി‌ച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് കിഴക്കോട്ടാണ് ദർശനം.

ദേവന്മാരും അസുരന്മാരും അമൃതിന് വേണ്ടി പാലാഴി കടഞ്ഞ കഥ പ്രശസ്തമാണല്ലോ.  പാലാഴി കടഞ്ഞ് അമൃത് കിട്ടിയപ്പോൾ അസുരന്മാർ അത് തട്ടിയെടുത്ത് കൊണ്ടുപോയി. അസുരന്മാരിൽ നിന്ന് അമൃത് കൈക്കലക്കാനാണ് വിഷ്ണു ആദ്യം മോഹിനി അവതാരം സ്വീകരിച്ചത്. ശിവനിൽ നിന്ന് വരം നേടിയ ഭസ്മാസുരനെ നിഗ്രഹിക്കാനും വിഷ്ണു അവതരിച്ചത് മോഹിനിയുടെ രൂപത്തിൽ ആണ്.  അയ്യപ്പൻ ജനി‌ച്ചത് മോഹിനിയുടെ പുത്രനായിട്ടാണ് എന്ന‌തിനാൽ കേരളത്തിൽ വിഷ്ണുവിന്റെ മോഹിനി അവതാരത്തിന് ഏറെ പ്രാധാന്യമുണ്ട്.

No comments:

Post a Comment

| കടമറ്റം പള്ളിയിലെ പാതാള കിണർ | Legendry Story Of Kadamattom Church

കൂടുതൽ വീഡിയോകൾ കാണാൻ  ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kadamattom is a place located beteween Kolenchry and Moovatupuzha. legends of ...