Tuesday, 25 July 2017

Interesting Facts About Bekal Fort | ബേക്കൽ കോട്ടയിലെ രഹസ്യങ്ങൾ



 കൂടുതൽ വീഡിയോകൾ കാണാൻ  ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കാസർകോട്ടെ  എന്നല്ല കേരളത്തിലെ തന്നെ കൗതുക കാഴ്ചകളിൽ ഒന്നാണ് ബേക്കൽ കോട്ട, കടലിലേക്ക് ഉന്തി നിൽക്കു‌ന്ന ബേക്കൽ കോട്ടയുടെ ഇരിപ്പും കിടപ്പും കണ്ട് അതിശയച്ചിട്ടാണ്  മണി‌രത്നം  ബോബെ  എന്ന സിനിമയിലെ ഏറ്റവും പ്രശസ്തമായ ഉയിരെ എന്ന ഗാനം ഇവിടെ ചിത്രീകരിക്കാൻ തീരുമാനി‌ച്ചത്.  ആ  തീരുമാനം തന്നെയാണ് ബേക്കൽ കോട്ടയെ ഇത്ര പ്രശസ്തമാക്കി തീർത്തതും. ഗാനത്തിന്റെ തുടക്കം മുതൽ അവ‌സാനം വരെ ചിത്രീകരിച്ചിരിക്കുന്നത് ഈ കോട്ടയിൽ നിന്ന് മാത്രമാണ്.

എല്ലാ കോട്ടകൾക്കും ഉള്ളത്  പോലെ തന്നെ ബേക്കൽ കോട്ടയ്ക്കും പറയാൻ ഒരു കഥയുണ്ട്.  ആ കഥ തുട‌ങ്ങുന്നത്  പതിനേഴാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് നിന്നാണ്. വിവിധ നാട്ടുരാജക്കന്മാർ മാറി മാറി ഭരിച്ചുപോന്നി‌രുന്ന ഈ പ്രദേശത്ത്  ഇങ്ങനെ ഒരു കോട്ട നിർമ്മി‌ച്ചത്  കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക്  ആണെന്നാണ് ചരിത്രം പറഞ്ഞ് പോകുന്നത്. എന്നാൽ  വിജയ നഗര സാമ്രാജ്യ‌ത്വ കാലത്ത് നിർമ്മിക്കപ്പെട്ട കോട്ടകളിൽ ഒന്നാണ് ഈ കോട്ടയെന്നും ചില ചരിത്രകാരന്മാർ പറയുന്നുണ്ട്.   അതേസമയം, കോലത്തിരി ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ഈ കോട്ട ശിവപ്പനായ്ക്ക് പുതുക്കി പണിതതാണെന്ന മറ്റൊരു വാദവും നിലനിൽക്കുന്നുണ്ട്.

എന്തായാലും കേരള‌ത്തിലെ മനുഷ്യ നിർമ്മിതമായ അതിശ‌യങ്ങളിൽ ഒന്ന് ത‌ന്നെയാണ് ബേക്കൽ കോട്ട.  കടലില്‍ നിന്നും പണിതുയര്‍ത്തിയിരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന ബേക്കല്‍  കോട്ടയ്ക്ക് ഗോവയിലെ അഗോഡ കോട്ടയുമായി രൂപ സാദൃശ്യം ഉണ്ട്.   ഏകദേശം 35 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ കോട്ടയാണ് കേരളത്തിലെ ഏറ്റവും വലുതും ഏറ്റവും പ്രശസ്തവുമായ കോട്ട.

കേരളത്തിലെ പലപ്രമുഖ കോട്ടകളും അറിയപ്പെടുന്നത് പോലെ ഈ കോട്ടയും ടിപ്പുവിന്റെ പേരുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നത്. എന്നാല്‍ ടിപ്പു സുല്‍ത്താനല്ല ഈ കോട്ട നിര്‍മ്മിച്ചത്.  കോട്ടയ്ക്ക് സമീപത്തായുള്ള ഒരു മുസ്ലീംപള്ളി മാത്രമാണ് ഇവിടെ ടിപ്പുവിന്റെ സംഭാവനയായിട്ടുള്ളത്.

പൂർണ്ണമായും ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ കോട്ടയിലെ നിരീക്ഷണ ഗോപുരങ്ങൾക്കും ചില പ്രത്യേകതകൾ ഉണ്ട്.  മറ്റ് നിരീക്ഷണ ഗോപുരത്തിലേക്ക് കയറുന്നത് പോലെ പടികള്‍ കയറിയല്ല ഇവിടുത്തെ നിരീക്ഷണ ഗോപുരത്തിലേക്ക് പ്രവേശിക്കുന്നത്.  ശത്രുക്കൾ വരുമ്പോൾ രക്ഷപ്പെടൻ പാകത്തിനുള്ള തുരങ്കങ്ങളും ഈ കോട്ടയിൽ കാണാം.

പകരം ചെരിഞ്ഞ കയറ്റമാണ് ഇവിടെയുള്ളത്. ബേക്കല്‍ കോട്ടയില്‍ എത്തുന്നവരെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ് കോട്ടയിലെ നിരീക്ഷണ ഗോപുരം. കോട്ടയുടെ മധ്യഭാഗത്തായാണ് ഈ നിരീക്ഷണ ഗോപുരം സ്ഥിതി ചെയ്യുന്നത്. കോട്ടയ്ക്കുള്ളിലായി ഒരു ഹനുമാൻ ക്ഷേത്രവുമുണ്ട്.


കാസർകോട് ടൗണിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെയാണ് ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്കുള്ള ദേശീയപാത ബേക്കൽ കോട്ടയ്ക്ക് സമീപത്തൂടെയാണ് കടന്ന് പോകുന്നത്. 8 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന കാ‌ഞ്ഞങ്ങാടാണ് സമീപത്തുള്ള പട്ടണം.







Bekal Fort is the largest and most Beautifull fort in Kerala, It is located in Kasargode District. Director Maniratnam made Bekkal fort more famous through his movie Bombay. Bekkal is 18 K M away from Kasargode

Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.


Kerala Paithrukam, heritage of Keral,culture of Kerala,history of Keraka,landscapes of Kerala,cuisines of Kerala,artforms of Kerala,festivals of Kerala,Kerala Tourism,God's Own Country,Bekal Forts,Forts Of Kerala, Kasargode Dstrict

bekal fort, bekal fort beach, bekal fort beach kasaragod, bekal fort beach kerala, bekal fort beach park, bekal fort bekal kerala, bekal fort bombay movie, bekal fort film shooting, bekal fort hd images,
bekal fort history, bekal fort history in malayalam, bekal fort hours, bekal fort images,
bekal fort in kerala, bekal fort in movies, bekal fort kannur, bekal fort kasaragod kerala,
bekal fort kasargod, bekal fort kasargod kerala, bekal fort kerala, bekal fort kerala tourism,
bekal fort kite festival, bekal fort location, bekal fort mangalore, bekal fort photos,
bekal fort pictures, bekal fort railway station, bekal fort railway station pallikere kerala,
bekal fort railway station phone number, bekal fort resort, bekal fort songs, bekal fort taj,
bekal fort timings, bekal fort tourist places, bekal fort video, bekal fort youtube





No comments:

Post a Comment

| കടമറ്റം പള്ളിയിലെ പാതാള കിണർ | Legendry Story Of Kadamattom Church

കൂടുതൽ വീഡിയോകൾ കാണാൻ  ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kadamattom is a place located beteween Kolenchry and Moovatupuzha. legends of ...