Tuesday, 25 July 2017

ചെണ്ടയേക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലാ‌ത്ത കാര്യങ്ങൾ | Intersting And Unknown Facts About Chenda

 

ചെണ്ട കൊട്ടില്ലാതെ നമ്മൾ മലയാളികൾക്ക് എന്ത് ആഘോഷം. ചെണ്ടപ്പുറത്ത് കോലുവയ്ക്കുമ്പോൾ തന്നെ വട്ടം കൂടി നിന്ന് താളം പിടിക്കാൻ ശീലിച്ചവരാണ് നമ്മൾ മലയാളികൾ.  നമ്മുടെ ആഘോഷങ്ങൾക്ക് ആവേശം പകരുന്ന ചെണ്ടയുടെ കഥ കേൾക്കാൻ അതുകൊണ്ടു തന്നെ ഏതൊരു മലയാളിക്കും കൗതുകം ഉണ്ടാകും. തമിഴ്നാട്ടിലെ കന്യാകുമാരി, കർണ്ണാടകയിലെ തുളുനാട് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ  ചെണ്ട  പ്രസിദ്ധമാണെങ്കിലും തനി കേരളീയനാ‌ണ് ചെണ്ട.

പാലക്കാ‌ട് ജില്ലയിലെ പെരുംകൊല്ലൻ സമുദായത്തിലുള്ളവരുടെ കുലത്തൊഴിൽ ആണ് ചെണ്ട നിർമ്മാണം. പാലക്കാട് ജില്ലയിലെ പെരുവെമ്പ്, നെമ്മാറ, വെ‌ള്ളാര്‍ക്കാട്, വളപായ തുടങ്ങിയ ഗ്രാമങ്ങൾ സന്ദർശിക്കു‌ന്നവർക്ക് ചെണ്ട നിർമ്മാണം നേരിട്ട് തന്നെ കാണാം. വെള്ള‌ർക്കാട് ഗ്രാമമാണ് ചെണ്ട നിർമ്മാണത്തിൽ ഏറെ പ്രശസ്തമായ ഗ്രാമം.  എന്നാൽ പെരുവെമ്പ് മറ്റു തുകൽ വാദ്യ നിർമ്മാണത്തിന് പ്രശസ്തമാണ്.

ഒരു ചെണ്ട നിർമ്മിക്കാൻ ഏകദേശം 20 ദിവസങ്ങൾ വേണ്ടി വരും. പശുവിന്റെ തോൽ ആണ് ചെണ്ടയ്ക്ക് ഉപയോഗിക്കുന്നത്. പ്ലാവ് ആണ് ചെണ്ടകുറ്റി നിർമ്മിക്കാൻ സാധരണയായി ഉപയോഗിക്കാറുള്ള മരം.  കൊട്ടി നോക്കി തൃപ്തി ആയതിന് ശേഷമേ ചെണ്ട ആവശ്യക്കാർക്ക് കൈമാറുകയുള്ളു. അതുവരെ ചെണ്ടയുടെമേലുള്ള മിനുക്ക് പണികൾ തുടർന്നു കൊണ്ടേയിരിക്കും.

ചെണ്ടകൾ രണ്ട് തരക്കാരാണ്. ഉരുട്ട് ചെണ്ട‌യും വീക്കൻ ചെണ്ടയും.  ചെണ്ട മേളത്തിനിടയിൽ താളമിടാൻ മാത്രമാണ് വീക്കൻ ചെണ്ടകൾ ഉപയോഗിക്കാറുള്ളത്. മറ്റ് ആവശ്യങ്ങൾക്ക് ഉരുട്ട് ചെണ്ടയാണ് ഉപയോഗിക്കാറുള്ളത്.   

അസുര‌വാദ്യം എന്ന് അറിയപ്പെടുന്ന ചെണ്ട ദേവവാദ്യമായും ഉപയോഗിക്കാറുണ്ട്.  ഇത് എങ്ങനെയാണെന്ന് അല്ലേ. ചെണ്ടയ്ക്ക് രണ്ട് വശ‌ങ്ങളുണ്ട് ഇടന്തല, വലന്തല എന്നിങ്ങനെയാണ് ഇവ അറിയപ്പെടുന്നത്.  ഇടന്തലയിൽ കോൽ വയ്ക്കുമ്പോളാണ് കൂടുതൽ മുഴക്കം ഉണ്ടാകുന്നത്,  അതുകൊണ്ട് തന്നെ ചെണ്ട മേളങ്ങളിൽ ഇടന്തലയിൽ ആണ് കൊട്ടാറുള്ളത്  ചെണ്ടയുടെ ഇടന്തലയാണ് അസുര വാദ്യമായി അറിയപ്പെടുന്നത്. എന്നാൽ വലം തല കട്ടികൂടിയ തുകൽ കൊണ്ട് നിർമ്മിച്ചതിനാൽ ‌താരതമ്യേന ശബ്ദത്തിന് മുഴക്കം കുറവായിരിക്കും   അതിനാൽ വലന്തല ദേവവാദ്യമായി അറിയ‌പ്പെടുന്നു. ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ വലന്തലയിലെ കൊട്ടാറുള്ളു.

തായമ്പക, ശിങ്കാ‌രി മേളം, പാണ്ടി മേളം, പാഞ്ചാരി മേളം,  എന്നിവയ്ക്കൊക്കെ  ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണമാണ് നമ്മുടെ ചെണ്ട. മരാർ സമുദായമാണ് പ്രധാനമായ ചെണ്ടകൊട്ട് കലയിൽ ഏർപ്പെട്ടിരിക്കുന്ന സമുദായം.

പണ്ട് മുതൽക്ക് തന്നെ ക്ഷേത്രങ്ങ‌ളിൽ ചെണ്ടയ്ക്കും ചെണ്ടമേളങ്ങൾക്കും സ്ഥാനമുണ്ടായിരുന്നു.  മൂന്ന് കിലോമീറ്റർ ദൂരത്തിൽ അധികം ചെണ്ടയുടെ ശബ്ദം  കേൾക്കാം എന്നതിനാൽ  പണ്ടുകാലത്ത് വിളമ്പരങ്ങളൊക്കെ നടത്തിയിരുന്നത് ചെണ്ട കൊട്ടി ആയിരുന്നു.

Chenda is commonly using  instrument in  Kerala. The loud and rigid sound of chenda makes it one of the rare instruments in this world.  In Kerala the craft of making Chenda is now associated with some few Perumkollan (smith) families at Peruvembu, Nemmara, Lakkidi, Vellarkad and Valappaya villages. Many famous Chenda percussionists in Kerala make their Chendas from Vellarkad village for it is famous for the quality of the instrument.

Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.

Kerala Paithrukam, Chenda, Chenda In Kerala, Chenda History, History of Chenda, Chenda Story, Story of Chenda, Facts about Chenda, Panchari melam, Asuravadyam, Asuravadya History, History of Chendamelam, Mizhavu, Temple festivals of Kerala, hinduism, hindu gods, hindu mythology, gods war, temples history, Story of Chenada in Malayalam, Panchari Melam, Thayambaka, Palakkad, Mattannur, mattannur sankarankutty marar, Kerala Tourism, Tourism In Kerala, ancient mysteries, Facts,Mystery,Devotional,God, Temple Secrets, Ancient History, India, ,Indian Malayali, Musical Instrument Of Kerala,  instrument in  Kerala,  rare instruments in the world, Perumkollan, Peruvembu, Nemmara, Lakkidi, Vellarkad, villages, Vellarkad Villages, shocking stories, Malayalam,


1 comment:

  1. പെരുംകൊല്ലൻമാരുടെ കുലത്തൊഴിലല്ല ചെണ്ടപണി, പെരുംകൊല്ലൻമാരുടെ കുലത്തൊഴിൽ ഇരുമ്പുപണിയാണ്. തുകൽ വാദ്യോപകരണമാണ് ചെണ്ട, മദ്ദളം, തബല തുടങ്ങിയവ .ഇത് തോൽകൊല്ലൻ സമുദായക്കാരുടെ കുലത്തൊഴിൽ ആണിത് . വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ തെറ്റായി സമുദായം കൊടുക്കുമ്പോൾ ശ്രദ്ദിക്കുക .

    ReplyDelete

| കടമറ്റം പള്ളിയിലെ പാതാള കിണർ | Legendry Story Of Kadamattom Church

കൂടുതൽ വീഡിയോകൾ കാണാൻ  ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kadamattom is a place located beteween Kolenchry and Moovatupuzha. legends of ...