ഇന്ത്യയിൽ തന്നെ മതേതരത്തിന് ഏറ്റവും പേരുകേട്ട സംസ്ഥാനമാണ് നമ്മുടെ കേരളം. പണ്ട് കാലം മുതൽക്കെ മത സൗഹാർദങ്ങളെ അടയാളപ്പെടുത്തുന്ന പലതും കേരളത്തിൽ അങ്ങോളമിങ്ങോളം കാണം. അവയിൽ ഒന്നാണ് എരുമേലിയിലെ വാവര് പള്ളി. ശബരിമല സന്ദർശനം നടത്തുന്ന ഭക്തർ വാവര് പള്ളിയിൽ കയറിയെ മല ചവിട്ടാറുള്ളു. എന്നാൽ ആരാണ് വാവര് എന്നത് സംബന്ധിച്ച്, മതേതര ചിന്തകളെ മുറിവേൽപ്പിക്കുന്ന പല വ്യാഖ്യാനങ്ങളും അടുത്തിടെ ഉണ്ടായിട്ടുണ്ട്. വാവര് ഒരു അസുരനാണ് എന്ന വ്യാഖ്യാനം ആണ് അതിൽ ഏറ്റവും കൂടുതലായി പ്രചരിക്കുന്നത്. എന്നാൽ കേരളത്തിലെ മതേതര മനസ് ഇത്തരം വ്യാഖ്യാനങ്ങളെയൊക്കെ തള്ളി കളഞ്ഞിട്ടിണ്ട്. വാവരിനേക്കുറിച്ച് പ്രചരിക്കുന്ന പരമ്പരാഗത കഥകളും അടുത്തിടെ പ്രചരിക്കുന്ന കഥകളും നമുക്ക് ഒന്ന് നോക്കാം.
പന്തളം രാജ്യം ആക്രമിക്കാന്‍ വന്ന വാവര്‍ അയ്യപ്പനുമായി ഏറ്റുമുട്ടുകയും അയ്യപ്പന്റെ ശക്തിക്ക് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ വാവർ പരാചിതനാകുകയും പിന്നീട് അയ്യപ്പന്റെ സുഹൃത്തായി മാറിയുമെന്ന കഥയാണ് വാവരിനേക്കുറിച്ച് ഏറെ കൂടുതലായി പ്രചരിക്കുന്നത്.
അതേസമയം, ഇസ്ലാം മതം രൂപപ്പെടുന്നതിന് മുൻപ് തന്നെ കേരളത്തിന് അറബികളുമായി ബന്ധമുണ്ടായിരുന്നെന്നും അതിനാൽ അറബ് നാട്ടിൽ നിന്ന് എത്തിയ വാവരിന് ഇസ്ലാമുമായി ബന്ധമില്ലെന്നും വ്യാഖ്യാനിക്കുന്നവരുണ്ട്. വാവരിനെ അയ്യപ്പന്റെ സുഹൃത്താണെന്ന് സമ്മതിക്കുമ്പോൾ തന്നെ പലരും വാവർ ഒരു മുസ്ലീം ആണെന്ന് സമ്മതിക്കാൻ മടികാണിക്കുന്നതായി കാണാം.
ബാവർ മാഹാത്മ്യം എന്ന ഗ്രന്ഥത്തിലാണ് വാവരെക്കുറിച്ച് കൂടുതലായി വിവരിക്കുന്നത്. മക്കംപുരയില്‍ ഇസ്മയില്‍ ഗോത്രത്തില്‍ പാത്തുമ്മയുടെ പുത്രനായി ജനിച്ചയാളാണ് വാവരെന്നാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അയ്യപ്പന്റെ അംഗരക്ഷകനായി ചുമതലയേറ്റ വാവർക്കായിരുന്നു, കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ ദുഷ്ടമൃഗങ്ങളുടെ അയ്യപ്പനും സംഘങ്ങൾക്കും ദുഷ്ടമൃഗങ്ങളുടെ ശല്ല്യമുണ്ടാകാതെ നോക്കുവാനുള്ള ചുമതല.
വാവരെ ഒരു കടൽകൊള്ളക്കാരനായിട്ടാണ് ശാസ്താംപാട്ടുകളിൽ പരാമർശിച്ചിട്ടുള്ളത്. ആലപ്പുഴയ്ക്ക് സമീപത്തുള്ള ചില തീരദേശങ്ങൾ പന്തളം രാജാവിന്റെ കീഴിലായിരുന്നു. ഇവിടങ്ങളിൽ കടൽവഴി കച്ചവടം നടത്തുന്നവർ പന്തളം രാജാവിന് കപ്പം കൊടുക്കണം എന്ന ഒരു നിബന്ധന ഉണ്ടായിരുന്നു. എന്നാൽ വാവർ കപ്പം കൊടുക്കാൻ വിമുഖത കാണിച്ചു. അങ്ങനെ വാവർ പന്തളം രാജാവിന്റെ ശസ്ത്രുവായി. ഇതേത്തുടർന്ന് അയ്യപ്പൻ വാവരെ നേരിട്ടെന്നും പിന്നീട് വാവർ അയ്യപ്പന്റെ സന്തത സഹചാരി ആയെന്നുമാണ് ഒരു കഥ.
ചില പുസ്തകങ്ങളിൽ വാപരൻ എന്നപേരിൽ ആണ് അയ്യപ്പന്റെ സഹചാരിയെ രേഖപ്പെടുത്തിയിരിക്കുന്നത്. മഹിഷിയെ വധിക്കാൻ പോയ അയ്യപ്പന്റെ കൂടെ വാപരനും ഉണ്ടായിരുന്നതായി ശ്രീഭൂതനാഥോപാഖ്യാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കഥകളും അതിന്റെ വ്യാഖ്യാനങ്ങളേയുക്കാൾ വലുതാണ് മനുഷ്യർ തമ്മിലുള്ള പരസ്പരം സൗഹൃദം എന്ന സത്യം നമ്മൾ മനസിലാക്കേണ്ടതുണ്ട്. എരുമേലിയിലെ വാവരുപള്ളിയും പേട്ട തുള്ളലുമൊക്കെ കേരളത്തിന്റെ മത സൗഹർദത്തിന്റെ അടയാളങ്ങളായി തുടരുന്നതിൽ ആർക്കാണ് പ്രശ്നം
No comments:
Post a Comment